07:56am 09 November 2026
NEWS
പബ്ലിക് സ്കൂൾ നിർമാണത്തിന് '3D പ്രിന്റിങ്' സാങ്കേതികവിദ്യയുമായി അഷ്ഗാൽ
31/07/2026  02:30 PM IST
nila
പബ്ലിക് സ്കൂൾ നിർമാണത്തിന് 3D പ്രിന്റിങ് സാങ്കേതികവിദ്യയുമായി അഷ്ഗാൽ

ദോഹ:​രാജ്യത്തെ നിർമാണ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ട് പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ' (Ashghal). പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) നടപ്പാക്കുന്ന 14 സ്കൂളുകളുടെ നിർമാണ പദ്ധതിയിൽ ആദ്യമായി 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി അഷ്ഗാൽ അറിയിച്ചു. നിലവിൽ രണ്ട് സ്കൂളുകളുടെ നിർമാണം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരോഗമിക്കുകയാണ്.
​നിർമാണ ചെലവും സമയവും കുറയ്ക്കുന്നതിനൊപ്പം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കാർബൺ ഉദ്‌വമനവും നിർമാണ മാലിന്യങ്ങളും കുറയ്ക്കാനും 3D പ്രിന്റിങ് സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img